ന്യൂദല്‍ഹി-പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് ഉദ്ധവ് താക്കറെ ജനസംഖ്യാ രജിസ്റ്ററുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയത്. പൗരത്വ നിയമ ഭേദഗതിയില്‍ ആരും ഭയപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.പൗരത്വ നിയമ ഭേദഗതി ,എന്‍ ആര്‍സി,എന്‍പിആര്‍ എന്നീ കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തില്‍ തന്റെ നിലപാട് നേരത്തെ തന്നെ വ്യമാക്കിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടിയത്.പൗരത്വം തെളിയിക്കുന്നതിന് രാജ്യവ്യാപകമായി എന്‍ ആര്‍ സി നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയെന്നും അദ്ധേഹം പറഞ്ഞു.അതേ സമയം പൗരത്വ നിയമ ഭേദഗതി അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് പ്രയോജനകരമാകുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പിലാക്കില്ലെന്നും ഏതെങ്കിലും പൗരന്‍മാര്‍ക്ക് പ്രശ്‌നങ്ങളുണ്ടായാല്‍ തങ്ങള്‍ എതിര്‍ക്കുമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഉദ്ധവും മകന്‍ ആദിത്യ താക്കറെയും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി.മഹാരാഷ്ട്രയില്‍ ശിവസേനയുമായി അധികാരം പങ്കിടുന്ന കോണ്‍ഗ്രസ്സും എന്‍സിപിയും പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.