കോട്ടയം- കന്യാസ്ത്രീയ്ക്ക് എതിരായ ബലാല്‍സംഗക്കേസിലൂടെ കുപ്രസിദ്ധനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പുതിയ ആരോപണം. ഈ കേസിലെ പതിനാലാം സാക്ഷിയായ മറ്റൊരു കന്യാസ്ത്രീയാണ് ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നത്. മഠത്തില്‍ വെച്ച് ബിഷപ്പ് കടന്ന് പിടിക്കാന്‍ ശ്രമിച്ചുവെന്നും വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണങ്ങള്‍ നടത്തിയെന്നും കന്യാസ്ത്രീ മൊഴി നല്‍കി.
ബിഷപ്പ് തന്നോട് ശരീരഭാഗങ്ങള്‍ കാണിച്ചുനല്‍കാന്‍ നിര്‍ബന്ധിച്ചതായും മൊഴിയിലുണ്ട്. ബിഹാറില്‍ ജോലി ചെയ്യുകയായിരുന്ന താന്‍ കേരളത്തിലെ മഠത്തിലെത്തിയപ്പോഴായിരുന്നു സംഭവമെന്നും അവരുടെ മൊഴി പറയുന്നു. നിലവില്‍ ഫ്രാങ്കോമുളയ്ക്കലിന് എതിരെയുള്ള കേസില്‍ മൊഴി നല്‍കിയ കന്യാസ്ത്രീ പക്ഷെ തന്നെ ഉപദ്രവിച്ച കേസില്‍ പരാതി നല്‍കിയിട്ടില്ല.