പട്‌ന- ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ യുനൈറ്റഡ് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ യിൽ ചേരാൻ തീരുമാനിച്ചു. ഇന്ന് നിതീഷ് കുമാറിന്റെ വീട്ടിൽ ചേർന്ന യോഗത്തിന്റെതാണ് തീരുമാനം. ബി.ജെ.പിയുമായി നേരത്തെയും സഖ്യത്തിലായിരുന്ന നിതീഷ് കുമാറിന്റെ ജെ.ഡി.യു നാലു വർഷമായി ബി.ജെ.പിയുമായി അകൽച്ചയിലായിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ലാലു പ്രസാദ് യാദവിനും കോൺഗ്രസിനുമൊപ്പം ചേർന്ന് മഹാസഖ്യത്തിന് നേതൃത്വം നൽകിയ നിതീഷ് കുമാർ കഴിഞ്ഞ മാസമാണ് സഖ്യം വേർപ്പെടുത്തി ബി.ജെ.പിയുമായി കൂട്ടുചേർന്ന് ബിഹാറിൽ വീണ്ടും മുഖ്യമന്ത്രിയായത്.
അതേസമയം, ജെ.ഡിയുവിലെ വിമത നേതാവ് ശരത് യാദവും ഇന്ന് സമാന്തര യോഗം ചേർന്നു. നിതീഷ് കുമാർ വിളിച്ച അതേസമയത്ത് തന്നെയാണ് ശരത് യാദവും യോഗം ചേർന്നത്.