ലണ്ടന്‍പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും മുന്‍ ഭാര്യ മറീന വീലറും വിവാഹമോചനത്തിന് ശേഷമുള്ള സാമ്പത്തിക ഒത്തു തീര്‍പ്പിലെത്തി. ഇരുവരും രണ്ട് വര്‍ഷം മുമ്പ് വഴിപിരിഞ്ഞിരുന്നു.1993 ല്‍ വിവാഹിതരായ ജോണ്‍സണും വീലറിനും നാല് കുട്ടികളാണ് ഉള്ളത്. 25 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2018 ലാണ് ഇവര്‍ വേര്‍പിരിഞ്ഞത്. ചൊവ്വാഴ്ച രാവിലെയാണ് ലണ്ടനിലെ സെന്‍ട്രല്‍ ഫാമിലി കോടതിയില്‍ 55 കാരായ പ്രധാനമന്ത്രിയേയും വീലറിനെയും പ്രതിനിധീകരിച്ച ബാരിസ്റ്റര്‍മാര്‍ സ്വത്തു വിഭജനത്തെ കുറിച്ച് തീരുമാനത്തിലെത്തിയത്. എന്നാല്‍ തുക സംബന്ധിച്ചു വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
പത്തു മിനിറ്റ് മാത്രം നീണ്ടുനിന്ന സ്വകാര്യ ഹിയറിംഗില്‍ ബോറിസ് ജോണ്‍സണോ വീലറോ ഹാജരായില്ല. വേര്‍പിരിയല്‍ പ്രഖ്യാപിച്ച ശേഷം ഇവര്‍ മക്കളെ പിന്തുണയ്ക്കുന്നതിന് സുഹൃത്തുക്കളായി തുടരുമെന്നും പറഞ്ഞിരുന്നു.ബ്രസ്സല്‍സിലെ യൂറോപ്യന്‍ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ജോണ്‍സന്റെ ആദ്യ ഭാര്യ അല്ലെഗ്ര മോസ്റ്റിന്‍ഓവീനുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് ബോറിസ് ജോണ്‍സണ്‍ വീലറെ വിവാഹം കഴിച്ചത്.
ജോണ്‍സന്റെ വ്യക്തിജീവിതം വളരെക്കാലമായി പൊതു സമൂഹത്തില്‍ ചര്‍ച്ചാ വിഷയമായി മാറിയിരുന്നു. ജോണ്‍സന്റെ പുതിയ കാമുകി കാരി സിമന്‍ഡ്‌സ് ആണ്