ന്യൂദല്‍ഹി- അയോധ്യയില്‍ രാമക്ഷേത്രത്തില്‍ ഹനുമാന്‍ പ്രതിമയും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി വക്താവ് സൗരഭ് ഭരദ്വാജ് എംഎല്‍എ. ശ്രീരാമന് പ്രിയപ്പെട്ടവനായ ഹനുമാന്റെ പ്രതിമ അയോധ്യയില്‍ തന്നെ സ്ഥാപിക്കണം. എവിടെയെല്ലാം രാമക്ഷേത്രമുണ്ടോ അവിടെയെല്ലാം അദേഹത്തിന്റെ പ്രതിമയും വേണമെന്നും എംഎല്‍എ പറഞ്ഞു. തന്റെ മണ്ഡലത്തില്‍ എല്ലാ മാസവും ആദ്യ ചൊവ്വാഴ്ച സുന്ദരകാണ്ഡ പാരായണ പരിപാടി നടത്തുമെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രം പണിയുന്നതിനായി ട്രസ്റ്റ് രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ദില്ലിയിലെ ഗ്രേറ്റര്‍ കൈലാഷ് പാര്‍ട്ട് -1 ലാണ് ഓഫീസ്് രജിസ്ട്രര്‍ ചെയ്തത്. ഗ്രേറ്റര്‍ കൈലാഷില്‍ നിന്നുള്ള എംഎല്‍എയാണ് ഭരദ്വാജ്.
2020 ലെ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അരവിന്ദ് കെജ്രിവാളിന്റെ ഹനുമാന്‍ ഭക്തി സംബന്ധിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഹനുമാന്‍ ചാലിസയെ മതപരമായ ആദരവ് നല്‍കുന്നയാളാണ് താനെന്ന് കെജിരിവാള്‍ പറഞ്ഞിരുന്നു. ആം ആദ്മി പാര്‍ട്ടി എംഎഎല്‍എ സൗരഭ് ഭരദ്വാജാണ് 'ബജ്റംഗ് ബാലി-ഹനുമാന്‍' എന്ന വിഷയം ഇപ്പോള്‍ പുന:രവതരിപ്പിച്ചത്.