തിരുവനന്തപുരം: തിരുപ്പൂര്‍ അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റവരെയും മൃതദേഹങ്ങളും കൊണ്ടുവരാന്‍ ഇരുപത് ആംബുലന്‍സുകള്‍ അയച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. 108 കനിവ് ആംബുലന്‍സുകള്‍ ഉള്‍പ്പെടെയാണ്
അയച്ചിരിക്കുന്നത് പരുക്കേറ്റവരെ സംസ്ഥാനത്ത് തിരിച്ചെത്തിച്ച് സര്‍ക്കാര്‍ ചിലവില്‍ ചികിത്സിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.
ഗതാഗത വകുപ്പ്മന്ത്രി എ.കെ ശശീന്ദ്രനും മന്ത്രി വിഎസ് സുനില്‍കുമാറും തിരുപ്പൂരിലെത്തിയിട്ടുണ്ട്. ബെംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിലാണ് കണ്ടെയിനര്‍ ലോറിയിടിച്ച് അപകടമുണ്ടായത്. 18 മലയാളികള്‍ അടക്കം 20 പേരാണ് മരിച്ചത്. മൃതദേഹങ്ങള്‍ അവിനാശി ,തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.