ചെന്നൈ- കമല്‍ ഹാസന്‍ നായകനായ ഇന്ത്യന്‍-2 സിനിമയുടെ ഷൂട്ടിംഗിനിടെ ക്രെയിന്‍ മറിഞ്ഞ് മൂന്ന് മരണം. പത്തു പേര്‍ക്ക് പരുക്കേറ്റു. ചിത്രം സംവിധാനം ചെയ്യുന്ന ശങ്കറിന് കാലിന് ഗുരുതര പരിക്കുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിച്ചവരില്‍ രണ്ടു പേര്‍ ശങ്കറിന്റെ സഹസംവിധായകര്‍ ആണെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. പൂനമല്ലിയിലെ ചെമ്പാരക്കം ഇ.വി.പി തീം പാര്‍ക്കില്‍ സെറ്റ് ഇടുന്നതിനിടെ ക്രെയിനിന്റെ ഒരു ഭാഗം പൊട്ടിവീഴുകയായിരുന്നു. അപകടസമയം കമല്‍ഹാസന്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു.