ദുബായ്- ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒന്നാംസമ്മാനം ഉള്‍പ്പെടെ ആദ്യ നാല് സമ്മാനങ്ങളില്‍ മൂന്നും ഇന്ത്യക്കാര്‍ക്ക്. ദുബായില്‍ താമസിക്കുന്ന ഭോപ്പാല്‍ സ്വദേശി ജഗദീഷ് രാംനാനിക്കാണ് ഒന്നാം സമ്മാനമായ ഏഴ് കോടിയിലേറെ രൂപ ലഭിച്ചത്.
20 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന രാംനാനി ദുബായില്‍ ബിസിനസ് ചെയ്യുകയാണ്. ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു. 1999 ല്‍ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് തുടങ്ങിയതുമുതല്‍ വിജയിയാവുന്ന 158 ാമത് ഇന്ത്യക്കാരനാണ് രാംനാനി. നറുക്കെടുപ്പുകളില്‍ ആഡംബര വാഹനങ്ങള്‍ സമ്മാനമായി നേടിയ മൂന്നുപേരില്‍ രണ്ടുപേര്‍ ഇന്ത്യക്കാരാണ്. അബുദാബിയില്‍ താമസിക്കുന്ന സുനില്‍ ശ്രീധരന്, ദുബായില്‍ താമസിക്കുന്ന നസറുന്നീസ ഫസല്‍ മുഹമ്മദ് എന്നിവരാണ് സമ്മാനം നേടിയ ഇന്ത്യക്കാര്‍.