ബെംഗളുരു- പൗരത്വ ഭേദഗതി പ്രതിഷേധറാലിക്കിടെ മംഗളുരുവില്‍ പോലിസ് വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി. അന്വേഷണം പക്ഷാപാതപരമായാണ് പോലിസ് നടത്തിയത്. പോലിസിന്റെ വീഴ്ച മറയ്ക്കാന്‍ വേണ്ടിയാണ് പ്രതിഷേധക്കാര്‍ക്ക് നേരെ നടപടിയെടുത്തത്. പരാതിക്കാര്‍ സമര്‍പ്പിച്ച ഫോട്ടോയില്‍ തന്നെ പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസുകാര്‍ കല്ലെറിയുന്നത് വ്യക്തമാണെന്നും കോടതി പറഞ്ഞു.
പ്രതിഷേധിച്ചവര്‍ക്ക് നേരെ 31 എഫ്‌ഐആറുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ടെങ്കിലും മംഗളുരുവില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു കേസ് പോലും രജിസ്ട്രര്‍ ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പോലിസ് അറസ്റ്റ് ചെയ്ത മുഴുവന്‍ പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഉഡുപ്പി,ദക്ഷിണ കന്നഡ ജില്ലകളില്‍ നിന്നുള്ള 21 പേര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ ജാമ്യം അനുവദിച്ചത്.