ന്യൂദല്‍ഹി-യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാന്‍ എഴുപത് ലക്ഷം പേരുണ്ടാകുമെന്ന മോഡിയുടെ ഉറപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി അധിര്‍ രഞ്ജന്‍ ചൗധരി. 70 ലക്ഷം പേര്‍ ചേര്‍ന്ന് സ്വീകരിക്കാന്‍ ട്രംപ് എന്താ ദൈവമാണോയെന്ന് അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. അയാളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള സന്ദര്‍ശനമാണിതെന്നും അദേഹം പറഞ്ഞു. അതേസമയം രാജ്യത്തെ മോഡിയുടെ വരവ് പ്രമാണിച്ച് മോഡി തൊഴില്‍മേള സംഘടിപ്പിച്ചാല്‍ എഴുപത് ലക്ഷമല്ല ഏഴ് കോടി ആളുകള്‍ വരുമെന്ന് പരിഹസിച്ച് കോണ്‍ഗ്രസിന്റെ മറ്റൊരു നേതാവായ അല്‍ക്ക ലംബാ രംഗത്തെത്തി.
രാജ്യത്തെ തൊഴിലില്ലായ്മയുടെ കണക്ക് അനുസരിച്ച് നോക്കിയാല്‍ ട്രംപിന്റെ സ്വീകരണപരിപാടിക്ക് ഏഴ് കോടി ആളുകള്‍ എത്തുമെന്ന് അവര്‍ പറഞ്ഞു. തന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ എഴുപത് ലക്ഷം പേര്‍ ചേര്‍ന്ന് സ്വീകരിക്കുമെന്നാണ് മോഡി ഉറപ്പുനല്‍കിയതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് വന്‍ വിവാദമാണ് രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോടികള്‍ ചെലവഴിച്ച് ട്രംപിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാനങ്ങളില്‍ നടക്കുന്നത്.