ക്വാലാലംപൂര്‍- മലേഷ്യയില്‍ ക്ഷേത്രത്തില്‍ കടന്ന് വിഗ്രഹത്തെ ചുറ്റിക കൊണ്ട് അടിച്ചുതകര്‍ത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ പ്രതി മലയാളിയാണെന്ന മലേഷ്യന്‍ പോലീസ് വെളിപ്പെടുത്തി.
നെഗരി സെംബിലാനില്‍ ശ്രീ മഹാ കാളിയമ്മന്‍ ക്ഷേത്രത്തിലെ മുനീശ്വര വിഗ്രഹമാണ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് നിലായി പോലീസ് സൂപ്രണ്ട് നൂര്‍ മര്‍സൂഖി ബെസാര്‍ പറഞ്ഞു.
പ്രതിയെ കൂടുതല്‍ ചെയ്യുന്നതിനായി റിമാന്‍ഡ് ചെയ്തിരിക്കയാണെന്നും വിഗ്രഹം തകര്‍ക്കാന്‍ എന്താണ് ഇയാളെ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.