ലണ്ടന്‍-500 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ഇത്തിഹാദിന്റെ കൂറ്റന്‍ ഡബിള്‍ ഡക്കര്‍ വിമാനത്തിന്റെ സാഹസിക ലാന്‍ഡിങ് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി. അപകടത്തില്‍ പെടുമോ എന്ന് പോലും തോന്നിയ്ക്കുന്ന തരത്തിലായിരുന്നു വിമാനത്തിന്റെ ലാന്‍ഡിങ് പക്ഷേ പൈലറ്റ് സുരക്ഷിതമായി തന്നെ വിമാനം നിലത്തിറക്കി.
ലണ്ടനിലെ ഹീത്രു വിമാനത്താവള പരിസരത്ത് വീശിയ ശക്തമായ ക്രോസ് വിന്‍ഡ് ആണ് വിനയായത്. കാറ്റില്‍ ആടി ഉലഞ്ഞാണ് വിമാനം ലാന്‍ഡിങ്ങിനായി താഴ്ന്നത്. പലപ്പോഴും വിമാനത്തിന് നിയന്ത്രണമില്ലെന്ന് പോലും തോന്നി. എന്നാല്‍ ഏറെ നേരം കാറ്റില്‍ ഉലഞ്ഞ ശേഷം സാവധാനത്തില്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറുകള്‍ റണ്‍വേ തൊട്ടു. ഇതോടെ റണ്‍വേയ്ക്ക് പുറത്തേയ്ക്ക് ഒരല്‍പം വിമാനം തെന്നിനീങ്ങി.
എന്നാല്‍ പൈലറ്റിന്റെ സമയോചിതമായ ഇടപെടലില്‍ വിമാനം സുരക്ഷിതമായി തന്നെ റണ്‍വേയിലേയ്ക്ക് കയറി. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. അതി വിദഗ്ധനായ ഒരു
പൈലറ്റ് നിയന്ത്രിച്ചതുകൊണ്ട് മാത്രമാണ് വിമാനം അപകടത്തില്‍പ്പെടാതെ ലാന്‍ഡ് ചെയ്തത്.