നാഗ്പൂര്‍-വിവാദമായ പൗരത്വ നിയമ ഭേദഗതി, ഗുണം ചെയ്യുമെന്ന പ്രതീക്ഷയില്‍ ആര്‍.എസ്.എസ് നേതൃത്വം. ദല്‍ഹി തിരഞ്ഞെടുപ്പില്‍ വികസനം മാത്രമാണ് ജനങ്ങള്‍ മുഖവിലക്കെടുത്തതെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. ദല്‍ഹി ഫലം കൂടുതല്‍ സംസ്ഥാനങ്ങളെ ബാധിക്കില്ലന്നും ആര്‍.എസ്.എസ് ദേശീയ നേതൃത്വം വിശ്വസിക്കുന്നുണ്ട്.എന്നാല്‍ പൗരത്വ ഭേദഗതി നിയമം, കേരളം, ബംഗാള്‍ സംസ്ഥാനങ്ങളില്‍ തുടര്‍ ഭരണത്തിനാണ് സാധ്യത വര്‍ദ്ധിപ്പിക്കുക.കേരളത്തില്‍ ഇടതുപക്ഷവും ബംഗാളില്‍ തൃണമൂലും നേട്ടമുണ്ടാക്കുമെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തല്‍.ബംഗാളില്‍ ഭരണ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നതാണ് ഈ വിലയിരുത്തല്‍. ഇവിടെ ഇടതുപക്ഷവും സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.തമിഴകത്ത് രജനിയുടെ നേതൃത്വത്തില്‍ അട്ടിമറി വിജയം നേടുമെന്നാണ് ആര്‍.എസ്.എസ് പ്രതീക്ഷിക്കുന്നത്.മറ്റു സംസ്ഥാനങ്ങളില്‍ പൗരത്വ നിയമ ഭേദഗതി ബി.ജെ.പിക്കാണ് ഗുണം ചെയ്യുകയെന്നാണ് ആര്‍.എസ്.എസ് അവകാശവാദം.