Sorry, you need to enable JavaScript to visit this website.

നിര്‍ഭയാ കേസ്; മൂന്നാം മരണവാറണ്ട് പുറപ്പെടുവിച്ച് കോടതി 


ന്യൂദല്‍ഹി- നിര്‍ഭയാ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിച്ച് ദല്‍ഹി പാട്യാലഹൗസ് കോടതി. മാര്‍ച്ച് മൂന്നാം തിയതി രാവിലെ ആറ്മണിക്ക് നാലുപ്രതികളുടെയും വധശിക്ഷ നടപ്പാക്കാനാണ് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികളുടെ ദയാഹരജികളിലും നിയമനപടികളെയും തുടര്‍ന്നാണ് വധശിക്ഷ വൈകുന്നത്. പ്രതികളില്‍ മൂന്ന് പേരുടെയും വധശിക്ഷയ്ക്ക് എതിരായ ദയാഹരജി രാഷ്ട്രപതി തള്ളിയിരുന്നു.

ദയാഹരജി തള്ളിയതിനെതിരെ പ്രതി വിനയ് ശര്‍മ സുപ്രംകോടതിയെ സമീപിച്ചുവെങ്കിലും കോടതി തള്ളി. ഇതേ തുടര്‍ന്നാണ് ദല്‍ഹി പാട്യാലഹൗസ് കോടതി മൂന്നാമതും മരണവാറണ്ട് പുറപ്പെടുവിച്ചത്. ജനുവരി 17നും ഫെബ്രുവരി ഒന്നിനും വധശിക്ഷ നടപ്പാക്കാനായി മുമ്പ് രണ്ട് വാറണ്ടുകള്‍ കോടതി പുറപ്പെടുവിച്ചിരുന്നു. ഇത് മൂന്നാമത്തേതാണ്. അതേസമയം നാലാമത്തെ പ്രതി പവന്‍ഗുപ്തയുടെ ദയാഹരജി ഇനിയും രാഷ്ട്രപതിക്ക് സമര്‍പ്പിക്കാത്തതിനാല്‍ അന്നേദിവസം ശിക്ഷാവിധി നടപ്പാക്കുമോ എന്ന കാര്യത്തില്‍ വ്യക്തയായില്ല.
 

Latest News