Sorry, you need to enable JavaScript to visit this website.

വീട്ടുജോലിക്കെത്തിയില്ല; മേല്‍ജാതിക്കാര്‍ ദളിത് യുവതിയുടെ മൂക്ക് ചെത്തി ഭര്‍ത്താവിനേയും ആക്രമിച്ചു

ഭോപാല്‍- മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ മേല്‍ജാതിക്കാര്‍ക്കു വേണ്ടി വീട്ടു ജോലി ചെയ്യാന്‍ വിസമ്മതിച്ച 35-കാരിയായ ദളിത് യുവതിയുടെ മൂക്ക് ചെത്തുകയും ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും ചെയ്തു. ചില ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ വീട്ടിലേക്കു വരാത്തതിനെ തുടര്‍ന്നാണ് 32-കാരനായ നരേന്ദ്ര സിംഗും അച്ഛന്‍ സാഹബ് സിംഗും ചേര്‍ന്ന് യുവതിയേയും ഭര്‍ത്താവിനേയും ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിനെ ആശുപത്രിയിലേക്കു കൊണ്ടു പോകവെയാണ് സാഹബ് സിംഗ് യുവതിയെ ആക്രമിച്ചത്. 

ആക്രമികള്‍ യുവതിയുടെ മൂക്ക് ചെത്തിയിട്ടുണ്ടെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ലതാ വാങ്കടെ പറഞ്ഞു.  വൈദ്യ പരിശോധനാ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. പരാതിയുമായി യുവതി കമ്മീഷനു മുമ്പാകെ എത്തുകയായിരുന്നു. ഉടന്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി എടുക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാങ്കഡെ അറിയിച്ചു.

പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമം, ഐപിസി 323-ാം വകുപ്പ് എന്നി ചുമത്തി കുറ്റാരോപിതര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Latest News