ബര്‍ലിന്‍- പെഗാസസ് എയര്‍ലൈന്‍സിന്റെ ടയറിന് തീപിടിച്ചു. ലാന്‍ഡിങ്ങിനിടെയായിരുന്നു സംഭവം. ജര്‍മനിയിലെ ഡ്യൂസെല്‍ഡോര്‍ഫ് വിമാനത്താവളത്തിലെ റണ്‍വേയില്‍ വച്ചാണ് തുര്‍ക്കിയുടെ യാത്രാവിമാനമായ പെഗാസസിന് തീപിടിച്ചത്.ഇസ്താബുളില്‍ നിന്ന് ജര്‍മനിയിലേക്ക് 163 യാത്രക്കാരുമായി വരികയായിരുന്നു വിമാനം. തീപിടിച്ചതോടെ യാത്രക്കാരെല്ലാവരും ഉടന്‍ തന്നെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തെത്തി. ഉടന്‍ തന്നെ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരെത്തി തീ അണയ്ക്കുകയും ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കാന്‍ സാധിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.