Sorry, you need to enable JavaScript to visit this website.

പര്‍ദയെ വിമര്‍ശിച്ച തസ്ലീമക്ക് എ.ആര്‍.റഹ്മാന്റെ മകള്‍ ഖദീജയുടെ മറുപടി

കൊല്‍ക്കത്ത- വിഖ്യാത സംഗീതജ്ഞന്‍ എ.ആര്‍. റഹ്്മാന്റെ മകളെ കാണുമ്പോള്‍ തനിക്ക് വീര്‍പ്പുമുട്ടല്‍ അനുഭപ്പെടുന്നുവെന്ന വിവാദ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമാ നസ്‌റിന് മറുപടിയുമായി റഹ്്മാന്റെ മകള്‍ ഖദീജ.
പര്‍ദ ധരിച്ച് മാത്രം പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന റഹ്്മാന്റെ മകള്‍ ഖദീജയെക്കുറിച്ചായിരുന്നു തസ്ലീമ നസ്‌റിന്റെ ട്വീറ്റ്. ഖദീജയുടെ ബുര്‍ഖ ധരിച്ചിരിക്കുന്ന ചിത്രവും തസ്ലീമ ഷെയര്‍ ചെയ്തിരുന്നു.
ഒരു കലാ കുടുംബത്തിലെ വിദ്യാസമ്പാന്നരായ സ്ത്രീകളുടെ ചിന്താഗതിയെ ഇത്തരത്തില്‍ എളുപ്പത്തില്‍ മാറ്റിമറിക്കാന്‍ കഴിയുമെന്നറിയുന്നത് ശരിക്കും സങ്കടകരമാണ്. റഹ്്മാനെ എനിക്ക് വളരെയിഷ്ടമാണ്, എന്നാല്‍ അദ്ദേഹത്തിന്റെ മകളുടെ വേഷം കാണുമ്പോളാണ് എനിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നത്- ഇതായിരുന്നു തസ്ലീമയുടെ ട്വീറ്റ്.  
പ്രിയ തസ്ലിമ നസ്‌റീന്‍, എന്റെ വസ്ത്രധാരണത്തില്‍ നിങ്ങള്‍ക്ക് വീര്‍പ്പുമുട്ടല്‍ തോന്നുന്നുവെന്നതില്‍ എനിക്ക് വിഷമമുണ്ട്. യഥാര്‍ഥ ഫെമിനിസം എന്താണ് അറിയാന്‍ ഗൂഗിള്‍ ചെയ്യാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു. കാരണം അത് മറ്റ് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയോ അവരുടെ പിതാക്കാളെ പ്രശ്‌നത്തിലേക്ക് വലിച്ചിഴക്കുകയോ അല്ല. പിന്നെ നിങ്ങളുടെ പരിശോധനക്കായി എന്റെ ഫോട്ടോകള്‍ ഞാന്‍ അയച്ചതായും ഓര്‍ക്കുന്നില്ല- ഖദീജ ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞു.
മകള്‍ ഖദീജ ബുര്‍ഖ ധരിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിവാദങ്ങളെ റഹ്്മാന്‍ തള്ളിക്കളഞ്ഞിരുന്നു. വ്യക്തിസ്വാതന്ത്ര്യമാണ് പ്രധാനമെന്നായിരുന്നു റഹ്്മാന്റെ മറുപടി.

 

Latest News