ന്യൂദല്‍ഹി- ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി എല്‍ജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പസ്വാന്‍. പ്രാദേശിക വിഷയങ്ങള്‍ ഉന്നയിച്ച് മാത്രം പ്രചരണ പരിപാടികള്‍ മുമ്പോട്ട് കൊണ്ടുപോയാല്‍ മതി. അല്ലാതെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വര്‍ഗീയ തന്ത്രങ്ങള്‍ ബിഹാറില്‍ വേണ്ടെന്നാണ് രാംവിലാസ് പസ്വാന്‍ ബിജെപിയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ദല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപി നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും വര്‍ഗീയ പ്രസ്താവനകള്‍ കനത്ത തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി.ഇതേതുടര്‍ന്നാണ് അദേഹത്തിന്റെ പ്രസ്താവന. ബിഹാറില്‍ എന്‍ഡിഎ .
ബിഹാറിലെ എന്‍ഡിഎ സഖ്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും പ്രതിപക്ഷം മുങ്ങിപ്പോയ കപ്പലായതിനാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും രാംവിലാസ് പസ്വാന്‍ പറഞ്ഞു.
'എല്‍ജെപി (ലോക് ജനശക്തി പാര്‍ട്ടി) എന്‍ഡിഎയ്ക്കൊപ്പം ശക്തമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടത്തോട്ടോ വലത്തോട്ടോ പോകണോ എന്ന് തീരുമാനിക്കാന്‍ കഴിയാത്ത റോഡില്‍ മൃഗങ്ങള്‍ മരിക്കുന്നുവെന്ന് ഞാന്‍ എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ട്. നിതീഷ് (കുമാര്‍) ജിയെ സംബന്ധിച്ചിടത്തോളം ഞാന്‍ അങ്ങനെ ചെയ്യുന്നില്ല ബിഹാറിലെ എന്‍ഡിഎ സഖ്യത്തിന്റെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.