Sorry, you need to enable JavaScript to visit this website.

'യുപി എന്നാല്‍ അണ്‍എംപ്ലോയിഡ് പീപ്പിള്‍'; യോഗി ആദിത്യനാഥിനെ പരിഹസിച്ച് ശശിതരൂര്‍

ന്യൂദല്‍ഹി- യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിനെ തൊഴില്‍രഹിതരുടെ നാടെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍. ഉത്തര്‍പ്രദേശില്‍ തൊഴില്‍രഹിതരുടെ എണ്ണം 60ശതമാനം വര്‍ദ്ധിച്ചതായി യോഗി സര്‍ക്കാര്‍ സമ്മതിച്ചതിന് പിറകെ "യുപി എന്നാല്‍ അണ്‍എംപ്ലോയിഡ് പീപ്പിള്‍ എന്നാണോ" എന്നാണ്  ട്വിറ്ററില്‍ തരൂരിന്റെ പരിഹാസം. 

"രണ്ട്‌വര്‍ഷത്തിനിടെ തൊഴില്‍രഹിതരുടെ എണ്ണത്തില്‍ 12.5ലക്ഷത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമ്മതിച്ചു. യുപി എന്നു പറയുന്നത് 'അണ്‍എംപ്ലോയിഡ് പീപ്പിള്‍' എന്നതിന്റെ ചുരക്കമാണെന്ന് ഞാന്‍ ഊഹിക്കുന്നു. രാഷ്ട്രീയ പിടിപ്പുകേടിന്റെ മാനുഷിക പ്രത്യാഘാതങ്ങളാണ് ഇവ" അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഉത്തര്‍പ്രദേശില്‍ തൊഴില്‍രഹിതരുടെ എണ്ണത്തില്‍ 60 ശതമാനമാണ് വര്‍ദ്ധനവ് ഉണ്ടായത്. 2018 ജൂണില്‍ തൊഴില്‍രഹിതരുടെ എണ്ണം 21.39 ലക്ഷം ആയിരുന്നുവെന്നും ഇപ്പോള്‍ 34 ലക്ഷം തൊഴില്‍രഹിതരായി ഉള്ളതായും തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യ യു.പി നിയമസഭയില്‍ പറഞ്ഞിരുന്നു

Latest News