അമൃത്‌സര്‍-പഞ്ചാബില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച മിനി വാനിന് തീപിടിച്ചു. നാല് കുട്ടികള്‍ മരിച്ചു. സംഗ്രൂരിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ലോംഗോവല്‍സിഡ് സമാചാര്‍ റോഡിലാണ് അപകടം.അപകടം നടക്കുന്ന സമയത്ത് 12 കുട്ടികളാണ് വാനിലുണ്ടായിരുന്നത്. വാനിന് തീ പിടിക്കുന്നത് നേരിട്ടു കണ്ട സമീപത്തെ വയലുകളില്‍ ജോലി ചെയ്യുന്നവരാണ് എട്ട് കുട്ടികളെ രക്ഷപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 10 മുതല്‍ 12 വയസുവരെയുള്ള കുട്ടികളാണ് തീയില്‍ വെന്ത് മരിച്ചത്.