മുംബൈ- പൗരത്വഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളെന്ന് വിളിക്കരുതെന്ന് ബോംബെ ഹൈക്കോടതി . മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ പൗരത്വഭേദഗതിക്ക് എതിരെ അനിശ്ചിതകാല സമരത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതേതുടര്‍ന്ന് കോടതിയില്‍ വിവിധ ആളുകള്‍ ഹരജി നല്‍കി. ടിവി നലാവഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ഒരു നിയമത്തിനെതിരെ പ്രതിഷേധിക്കുന്നുവെന്നത് കൊണ്ട് മാത്രം ആരെയും രാജ്യദ്രോഹികളെന്നും ദേശവിരുദ്ധരെന്നും വിളിക്കാന്‍ സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതൊരു പ്രതിഷേധ പ്രകടനം മാത്രമാണെന്നും അറിയിച്ച കോടതി പ്രതിഷേധം നടത്താന്‍ അനുമതി നിഷേധിച്ച പോലിസിന്റെയും മജിസ്‌ട്രേറ്റിന്റെയും ഉത്തരവുകള്‍ റദ്ദാക്കി.