തിരുവനന്തപുരം- മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായി കുറ്റപത്രം.ശ്രീറാമിന് പരുക്കുകളില്ലാതിരുന്നിട്ടും തുടര്‍ചികിത്സക്ക് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും കിംസ് ഹോസ്പിറ്റലില്‍ നിന്ന് രക്തം ആല്‍ക്കഹോള്‍ പരിശോധനക്ക് എടുക്കാന്‍ അനുവദിക്കാതെ തെളിവ് നശിപ്പിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.
കൂടാതെ അപകടസമയത്ത് വഫ ഫിറോസ് ആണ് വാഹനം ഓടിച്ചതെന്ന് അദേഹം പറയുകയും ചെയ്തു. ഇത് കേസിലെ തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായാണെന്നാണ് പോലിസ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.