ബത്തേരി-ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണു. തലനാരിഴയ്ക്ക് അപടകം ഒഴിവായി. കെ.എസ്.ആര്.ടി.സി ബത്തേരി ഡിപ്പോയില്‍നിന്ന് പാട്ടവയലിലേക്ക് സര്‍വീസ് നടത്തിയ ബസിന്റെ ഡ്രൈവര്‍ ജയരാജനാണ് കുഴഞ്ഞുവീണത്. രാവിലെ പത്തരയോടെ നൂല്പുഴ പാലത്തിന് സമീപമാണ് സംഭവം. നിയന്ത്രണംവിട്ട ബസ് പാലത്തിനടുത്ത് മരക്കുറ്റിയില്‍ ഇടിച്ചുനിന്നു. ബസില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല.