മുംബൈ- താനെയില്‍ അനധികൃതമായി താമസിക്കുന്ന 50 ബംഗ്ലാദേശി കുടുംബങ്ങളെ കണ്ടെത്തിയെന്നും ഇവര്‍ക്കെതിരെ ആവശ്യമായ നടപടി ഉടനുണ്ടാകുമെന്നും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ മുന്നറിയിപ്പ്.
കിങ് കോങ് കോളനിയിലാണ് ഇവര്‍ താമസിക്കുന്നതെന്നും എല്ലാവിവരങ്ങളുമുണ്ടെന്നും എം.എന്‍.എസ് താനെ, പല്‍ഗഢ് യൂനിറ്റ് പ്രസിഡന്റ് അവിനാഷ് ജാധവ് പറഞ്ഞു.
എം.എന്‍.എസ് യൂനിറ്റുകള്‍ സര്‍വേയിലൂടെയാണ് ഇവരെ കണ്ടെത്തിയതെന്നും എല്ലാവരും അനധികൃതമായാണ് താമസിക്കുന്നതെന്നും അവിനാഷ് പറഞ്ഞു.