മുംബൈ-തന്റെ ജീവിതത്തിലെ ആരും അറിയാത്ത രഹസ്യങ്ങള്‍ ആദ്യമായി പങ്കുവെച്ച് ടാറ്റ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ. താന്‍ കോളേജില്‍ പഠിക്കുമ്പോള്‍ പ്രണയത്തിലായിരുന്നുവെന്നും, ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിന്റെ വക്കിലെത്തിയിരുന്നുവെന്നും, പക്ഷേ അത് സംഭവിച്ചില്ലെന്നും രത്തന്‍ ടാറ്റ വെളിപ്പെടുത്തി. ഹ്യൂമന്‍സ് ഓഫ് ബോംബെയുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.
തന്റെ പ്രണയ ജീവിതത്തെ കുറിച്ചാണ് രത്തന്‍ ടാറ്റ മനസ്സ് തുറന്നത്. ലോസ് ഏഞ്ചല്‍സില്‍ വെച്ചായിരുന്നു പ്രണയത്തില്‍ വീണത്. അവരെ ഞാന്‍ വിവാഹം കഴിക്കുന്നതിന്റെ വക്കിലെത്തിയിരുന്നു. എന്നാല# ആ സമയം മുത്തശ്ശിക്ക് സുഖമില്ലാത്തത് കൊണ്ട് എനിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. 7 വര്‍ഷത്തോളം മുത്തശ്ശിക്കൊപ്പമില്ലാത്തത് കൊണ്ട് നാട്ടില്‍ തന്നെ എനിക്ക് നില്‍ക്കേണ്ടി വന്നു. ഞാന്‍ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ ഇന്ത്യയിലേക്ക് വരാനായി ക്ഷണിച്ചിരുന്നു. 1962ലെ ഇന്തോചൈന യുദ്ധം കാരണം പെണ്‍കുട്ടിയെ ഇന്ത്യയിലേക്കയക്കാന്‍ അവരുടെ മാതാപിതാക്കള്‍ തയ്യാറായില്ല. അതോടെ ബന്ധം അവസാനിച്ചെന്നും രത്തന്‍ ടാറ്റ പറഞ്ഞു. അതേസമയം ജീവിതത്തില്‍ നാല് തവണ കൂടി വിവാഹത്തിന്റെ വക്കിലെത്തിയിരുന്നു ഞാന്‍. എന്നാല്‍ ഭയം കാരണം ഓരോ തവണയും ഞാന്‍ പിന്‍മാറി. എന്നാല്‍ അതിലൊന്നും കുറ്റബോധം എനിക്ക് തോന്നുന്നില്ല. വിവാഹം കഴിഞ്ഞിരുന്നുവെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായേനെ എന്നും രത്തന്‍ ടാറ്റ പറഞ്ഞു.കുട്ടിക്കാലം വളരെയധികം സന്തോഷം നിറഞ്ഞതായിരുന്നു. എന്നാല്‍ ഞാനും എന്റെ സഹോദരനും മാതാപിതാക്കളുടെ വേര്‍പിരിയലില്‍ വല്ലാതെ അസ്വസ്ഥരായിരുന്നു.