കൃഷി, മത്സ്യബന്ധനം അടക്കം അഞ്ച് മേഖലകളില്‍ സ്വദേശിവത്കരണമില്ലെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി- ആരാധനാലയം, കൃഷി, ആടു മേയ്ക്കല്‍, മത്സ്യബന്ധനം, 25 ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ എന്നിവയെ സ്വദേശിവത്കരണത്തില്‍നിന്ന് കുവൈത്ത് സര്‍ക്കാര്‍ ഒഴിവാക്കി. സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ തോത് പുനഃക്രമീകരണത്തിലാണ് ഈ തീരുമാനം. ബാങ്കിംഗ് മേഖലയില്‍ 65 ശതമാനം സ്വദേശിവല്‍ക്കരണം നിര്‍ദേശിച്ചിട്ടുണ്ട്.
നിര്‍ദിഷ്ട തോതില്‍ സ്വദേശിവല്‍ക്കരണം നടത്താതെ പകരം നിയമിക്കുന്ന വിദേശി ജീവനക്കാരന് ഒരാള്‍ക്ക് 300 ദിനാര്‍ വീതം കണക്കാക്കി പ്രതിവര്‍ഷം പിഴ അടയ്ക്കണമെന്നും വ്യവസ്ഥയുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്ത സ്വകാര്യ കമ്പനികള്‍ സ്വദേശി സംവരണ തോത് പാലിക്കാതിരുന്നാല്‍ പദ്ധതി പൂര്‍ത്തീകരിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നാല്‍ പ്രസ്തുത കമ്പനിക്ക് ഭാവിയില്‍ മറ്റൊരു പദ്ധതി ഏറ്റെടുക്കുന്നത് തടസ്സപ്പെടും.

 

Latest News