ന്യൂദല്‍ഹി- പൗരത്വ നിയമഭ ഭേദഗതിക്കെതിരായ സമരത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് പരിശോധിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. എല്ലാ റിപ്പോര്‍ട്ടുകളും പരിശോധിച്ചുവരികയാണ്. സമാധാനപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്.
മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസാണ് രാജ്യത്തെ വിഭജിച്ചത്. സി.എ.എയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ആരുമായും ചര്‍ച്ചക്ക് തയാറാണെന്നും തന്റെ ഓഫീസുമായി ബന്ധപ്പെട്ടാല്‍ മുന്നു ദിവസത്തിനകം സമയം അനുവദിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ബി.ജെ.പി നേതാക്കള്‍ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ ദല്‍ഹി തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായിട്ടുണ്ടാകാമെന്ന് അമിത് ഷാ സമ്മതിച്ചു.