ന്യൂദല്‍ഹി- ദല്‍ഹി തെരഞ്ഞെടുപ്പില്‍ ഗോലി മാരോ, ഇന്ത്യാ-പാക് മാച്ച് തുടങ്ങിയ പരമാര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും ഇത്തരം പ്രസ്താവനകളില്‍നിന്ന് പാര്‍ട്ടി അകലം പാലിക്കുകയാണ് ചെയ്‌തെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ.
ദല്‍ഹി തെരഞ്ഞെടുപ്പ ഫലം സി.എ.എക്കും എന്‍.ആര്‍.സിക്കുമെതിരായ ജനവിധിയല്ലെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചുപോയി. ബി.ജെ.പി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതും ജയിക്കാനോ തോല്‍ക്കാനോ വേണ്ടി മാത്രമല്ലെന്നും പാര്‍ട്ടിയുടെ ആദര്‍ശം പ്രചരിപ്പിക്കാന്‍ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.