കോണ്‍ഗ്രസിന് കര്‍ണാടകയില്‍ നേട്ടം 

ന്യൂദല്‍ഹി-കോണ്‍ഗ്രസിന് കര്‍ണാടകയില്‍ നിന്ന് ആശ്വാസ വാര്‍ത്ത. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരവാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. ആറ് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് മേല്‍ക്കൈ നേടിയത്. ഹോസ്‌കോട്ട്, ചിക്കബെല്ലാപൂര്‍, ഹുന്‍സൂര്‍, സിരുഗപ്പ എന്നീ മുന്‍സിപ്പല്‍ കൗണ്‍സിലുകളിലേയും തെക്കലാക്കോട്ട് ടൗണ്‍ പഞ്ചായത്തിലെയും സിന്ദഗി ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സിലിലേയും വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 167 വാര്‍ഡുകളില്‍ 69 വാര്‍ഡുകളില്‍ കോണ്‍ഗ്രസ്  വിജയിച്ചു. ബിജെപിയും ജെഡിഎസും 59 സീറ്റുകളില്‍ ബിജെപി ജയിച്ചപ്പോള്‍ ജെഡിഎസിന് 15 സീറ്റുകളില്‍ വിജയിക്കാനായി. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മറ്റ് ചെറുപാര്‍ട്ടികളും 24 സീറ്റുകളില്‍ വിജയിച്ചു. ഫിബ്രവരി 9നായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 

Latest News