കുവൈത്ത് സിറ്റി- കുവൈത്തില്‍ അഞ്ച് കോടി ദിനാറിന്റെ (ഏകദേശം 1100 കോടി രൂപ) വിസകച്ചവടം നടത്തിയ കേസില്‍ ബംഗ്ലാദേശ് പാര്‍ലമന്റ് അംഗം അടക്കം മൂന്ന് ബംഗ്ലാദേശികള്‍ക്ക് എതിരെ കുവൈത്ത് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായി അറിയുന്നു.
പ്രതികളില്‍ ഒരാള്‍ കഴിഞ്ഞ ദിവസം കുവൈത്തില്‍ അറസ്റ്റിലായെങ്കിലും പാര്‍ലമന്റ് അംഗം അടക്കമുള്ള മുഖ്യ പ്രതികളായ രണ്ട് പേര്‍ കടന്നു കളഞ്ഞതായും അന്വേഷണത്തില്‍ കണ്ടെത്തി. നിലവില്‍ ബംഗ്ലാദേശ് പാര്‍ലമന്റിലെ അംഗവും ബംഗ്ലാദേശിലെ ഒരു ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ് പ്രതികള്‍.
പിടിയിലായ ഇയാള്‍ നേരത്തെ കുവൈത്തിലെ പ്രമുഖ ശുചീകരണ കമ്പനിയില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്തിരുന്നു. പിന്നീട് സ്ഥാപനത്തിന്റെ ബിസിനസ്സ് പങ്കാളിയായി മാറുകയായിരുന്നു. ഈ ബന്ധം ഉപയോഗിച്ച് സര്‍ക്കാര്‍ പദ്ധതിയുടെ ശുചീകരണ കരാറില്‍ രാജ്യത്തേക്ക് ഇരുപതിനായിരത്തോളം ബംഗ്ലാദേശ് തൊഴിലാളികളെ കൊണ്ടു വന്നു. ഓരോ തൊഴിലാളിയില്‍നിന്നും സാധാരണ വിസക്ക് 1800 മുതല്‍ 2500 ദിനാര്‍ വരെയും െ്രെഡവര്‍ വിസക്ക് 2500 മുതല്‍ 3000 ദിനാര്‍ വരെയുമാണു ഈടാക്കിയത്. എന്നാല്‍ അഞ്ച് മാസമായി ശമ്പളം ലഭിക്കാതായതോടെ തൊഴിലാളികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയതോടെയാണു തട്ടിപ്പ് പുറത്താകുന്നത്.