മുംബൈ-ബംഗ്ലാദേശില്‍ നിന്നുള്ള 23 നുഴഞ്ഞു കയറ്റക്കാരെ അറസ്റ്റ് ചെയ്തു. അര്‍നാലയില്‍ നിന്നായിരുന്നു അറസ്റ്റ്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അര്‍നാല മറൈന്‍ പൊലീസിന്റെ അണ്‍ എത്തിക്കല്‍ ഹ്യൂമന്‍ ട്രാഫിക് ബ്രാഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നുഴഞ്ഞു കയറ്റക്കാര്‍ പിടിയിലായത്. ഇവരില്‍ ചിലര്‍ മറാത്തി സംസാരിക്കുന്നവരാണ്. ഇവര്‍ തൊഴില്‍ തേടി രാജ്യത്ത് വന്നതാണെന്ന് മഹാരാഷ്ട്ര നവ്‌നിര്‍മാണ്‍ സേന (എംഎന്‍എസ്) വൈസ് പ്രസിഡന്റ് സഞ്ജയ് മെഹ്‌റ പറഞ്ഞു. പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ എംഎന്‍എസ് മേധാവി രാജ് താക്കറെ 2020 ഫെബ്രുവരി ഒമ്പതിന് മാര്‍ച്ച് നടത്തിയിരുന്നു