ന്യൂദല്‍ഹി- ജപ്പാന്‍ തീരത്ത് തടഞ്ഞുവെച്ച ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ജപ്പാനിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 19 വരെ കപ്പല്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. വൈറസ് ബാധിതനായ ഒരു യാത്രക്കാരന്‍ കഴിഞ്ഞ മാസം ഹോങ്കോങ്ങില്‍ ഇറങ്ങിയിരുന്നു. ഇതോടെയാണ് കപ്പല്‍ യോകോഹോമയില്‍ പിടിച്ചിട്ടത്.
3771 യാത്രക്കാരുള്ളതില്‍ 138 പേര്‍ ഇന്ത്യക്കാരാണ്. മൊത്തം 174 പേര്‍ക്ക് കൊറോണ പിടിപെട്ടതായി പരിശോധനയില്‍ തെളിഞ്ഞിരുന്നു.