Sorry, you need to enable JavaScript to visit this website.

നിലക്കടലയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി പിടിച്ചു

ന്യൂദല്‍ഹി- ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി 45 ലക്ഷം രൂപയുടെ വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ എയര്‍പോര്‍ട്ടില്‍ സുരക്ഷാ ചുമതലയുള്ള കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) പിടികൂടി.
നിലക്കടല, ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ എന്നിവയടക്കമുള്ള ഭക്ഷ്യ വസ്തുക്കള്‍ക്കിടയിലാണ് കറന്‍സി ഒളിപ്പിച്ചിരുന്നത്. നിലക്കടലകള്‍ പൊട്ടിച്ചാണ് അവയ്ക്കകത്ത് ചുരുട്ടി നൂലുകൊണ്ട് കെട്ടിവെച്ചിരുന്ന കറന്‍സികള്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പുറത്തെടുത്തത്. പാക്കറ്റുകളില്‍നിന്ന് ബിസ്‌കറ്റുകള്‍ പുറത്തെടുത്ത് പകരം കറന്‍സികള്‍ അടക്കം ചെയ്തിരുന്നു.  ദുബായിലേക്കാണ് മുറാദ് ആലം വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ചത്.

 

Latest News