മുംബൈ- കൗമാരപ്രായക്കാരിയെ പീഡിപ്പിച്ച കേസില്‍ ബോളിവുഡ് താരം ഷഹബാസ് ഖാനെതിരെ കേസ്. മുംബൈയിലെ ഓഷിവാര പോലിസ് സ്‌റ്റേഷനിലാണ് നടനെതിരെ പെണ്‍കുട്ടി പരാതി നല്‍കിയത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. താരത്തെ ഇതുവരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടില്ല. നിരവധി ടെലിവിഷന്‍ സീരിസുകളിലും വിവിധ ഭാഷാ സിനിമകളിലും ശ്രദ്ധേയ വേഷം കൈകാര്യം ചെയ്ത നടന്‍ പ്രമുഖ ക്ലാസിക്കല്‍ മ്യൂസിക് ഗായകന്‍ ഉസ്താദ് അമിര്‍ഖാന്റെ മകനാണ്.