Sorry, you need to enable JavaScript to visit this website.

വിമാനയാത്രയ്ക്കിടെ ടിക്കാറാം മീണയുടെ  പോക്കറ്റടിച്ചു! 75,000 രൂപ നഷ്ടപ്പെട്ടു

തിരുവനന്തപുരം- കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ വിമാനയാത്രയ്ക്കിടെ കൊള്ളയടിച്ചതായി പരാതി. തന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന 75,000 രൂപ മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി ടിക്കാറാം മീണ പോലീസില്‍ പരാതി നല്‍കി. ജയ്പൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള വിമാന യാത്രയ്ക്കിടെയാണ് സംഭവം. പണം സൂക്ഷിച്ചിരുന്നത് ലഗേജ് ബാഗിലാണെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ വലിയതുറ പോലീസ് കേസെടുത്തു. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ ജയ്പൂരിലേയ്ക്ക് പോയതായിരുന്നു. തിരുവനന്തപുരത്ത് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. 

Latest News