ന്യൂദല്‍ഹി-മൂന്നാം തവണയും ദല്‍ഹി ഭരിക്കാന്‍ കെജ്‌രിവാള്‍ ഒരുങ്ങുകയാണ്. അഴിമതിക്കെതിരായ പോരാട്ടങ്ങളിലൂടെയാണ് അരവിന്ദ് കെജ്‌രിവാള്‍ ജനസ്സമ്മതി നേടുന്നത്. ഇപ്പോഴും ജനങ്ങളുടെ പിന്തുണ വര്‍ദ്ധിക്കുകയല്ലാതെ കുറഞ്ഞിട്ടില്ല എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തറിയുമ്പോള്‍
കുഞ്ഞു കെജ്‌രിവാള്‍ ആണ് വൈറലായിരിക്കുന്നത്. കെജ്‌രിവാളിനെപ്പോലെ തന്നെ തൊപ്പി വച്ച്, കഴുത്തില്‍ മഫഌ ചുറ്റി, കണ്ണട വച്ച്, മെറൂണ്‍ കളറിലുളള ജാക്കറ്റുമായി, കുഞ്ഞു താടി മീശ വരച്ച് ചേര്‍ത്ത്, ഈ 'മിനി കെജ്‌രിവാള്‍' ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വോട്ടെണ്ണല്‍ ആരംഭിച്ച നിമിഷങ്ങള്‍ക്കുള്ളില്‍ ആം ആദ്മി പാര്‍ട്ടിയാണ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. 'മഫഌ മാന്‍' എന്ന ക്യാപ്ഷനോടുകൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തത്.