Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരം സ്വദേശി  ഖമീസിൽ ഉറക്കത്തിൽ മരിച്ചു 

നസീബ് 

ഖമീസ് മുഷൈത്ത്- തിരുവനന്തപുരം കല്ലറ കുറ്റിമൂട്ടിൽ ലിജിന ഭവനിൽ നിസാറിന്റെ മകൻ നസീബ് (കൊച്ചുമോൻ-27) ഉറക്കത്തിൽ മരണപ്പെട്ടു. അവസാനമായി നാട്ടിൽ പോയി വന്നിട്ട് മൂന്നു വർഷമായി. രാവിലെ ജോലിക്കെത്താത്തതിനാൽ സുഹൃത്ത് ഖമീസിലെ താമസ സ്ഥലത്ത് പോയി നോക്കിയപ്പോൾ മരണപ്പെട്ട നിലയിൽ കാണുകയായിരുന്നു. നസീബിന്റെ മാതാവ് മരണപ്പെട്ടിട്ട് ഒരു വർഷം ആകുന്നേയുള്ളൂ. ലിജിന സഹോദരിയും നജീബ് സഹോദരനുമാണ്. മയ്യിത്ത് ഇവിടെ മറവു ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾക്കായി സഹോദരൻ നജീബും സഹോദരീ ഭർത്താവ് മുജീബ് ചടയമംഗലവും ഖമീസ് മുഷൈത്തിൽ എത്തിയിട്ടുണ്ട് 


 

Latest News