Sorry, you need to enable JavaScript to visit this website.

ദല്‍ഹി ആംആദ്മി പിടിച്ചപ്പോള്‍ പ്രശാന്ത് കിഷോറിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍കൂടി

ന്യൂദല്‍ഹി- ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി വന്‍ ഭൂരിപക്ഷം നേടി മൂന്നാമതും വിജയംകുറിക്കുമ്പോള്‍ ് തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി. തെരഞ്ഞെടുപ്പ് രാഷ്ട്രീയതന്ത്രജ്ഞനായ പ്രശാന്തിന്റെ ഒരു ക്ലയന്റ് കൂടി സംതൃപ്തനായെന്ന് ചുരുക്കം. വരും വര്‍ഷം ദല്‍ഹിയിക്കേള്‍ കടുക്കട്ടിയായ ഒരു ടാസ്‌കാണ് പ്രശാന്തിനെ കാത്തിരിക്കുന്നത്.പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഡിഎംകെയുടെ എംകെ സ്റ്റാലിനുമാണ് അദേഹത്തിന്റെ വരുംവര്‍ഷത്തെ ക്ലയന്റുകള്‍.വരുന്ന വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരെ പയറ്റേണ്ട തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ അദേഹമാണ് മെനയുക. ദല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തകര്‍ച്ച അദേഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.''ഇന്ത്യയുടെ ആത്മാവ് സംരക്ഷിച്ചതിന് ദല്‍ഹിക്ക് നന്ദി'യെന്നാണ് പ്രശാന്ത് കിഷോര്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ശേഷം ട്വീറ്റ് ചെയ്തത്. ആറുമാസക്കാലമായി അദേഹം അരവിന്ദ് കെജിരിവാളിനൊപ്പം തെരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ടുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു. 
കിഷോറിനെ സംബന്ധിച്ച് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലം പൗരത്വഭേദഗതി നിലപാടിന്റെ പേരില്‍ അദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നിതീഷ് കുമാറിനുള്ള ചുട്ടമറുപടി കൂടിയാണ്. എന്‍ആര്‍സിയിലും പൗരത്വഭേദഗതിയിലും ബിജെപിക്കൊപ്പം നിന്ന നിതീഷ്‌കുമാറിനെ അദേഹം ചോദ്യം ചെയ്തിരുന്നു.അതുകൊണ്ട് ഈ വിജയം വെറുമൊരു വിജയമല്ല. കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും നിതീഷ് കുമാറിനുമുള്ള സന്ദേശം കൂടിയാണ്.

കാരണം ഈ വര്‍ഷം അവസാനം ബിഹാര്‍ തെരഞ്ഞെടുപ്പ് വരാനിരിക്കയാണ്. പ്രശാന്ത്കിഷോറുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ച ശേഷം അദേഹം നല്‍കിയ ഉപദേശം ഏറ്റുമുട്ടല്‍ മനോഭാവം ഉപേക്ഷിക്കണമെന്നും സ്വയം വികസന നിലപാടുകളുല്ല മനുഷ്യനായി റീബ്രാന്റ് ചെയ്യപ്പെടണമെന്നുമായിരുന്നു. ഇതേതുടര്‍ന്ന് സിസിടിവി, സൗജന്യ ബസ് യാത്ര തുടങ്ങിയ വാഗ്ദാനങ്ങള്‍ പാലിക്കാനായി കെജിരിവാള്‍ ശ്രദ്ധ ചെലുത്തി.ഇതൊക്കെ വോട്ടായി മാറി. ദല്‍ഹി തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യംവെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കു എന്നതായിരുന്നു പ്രധാന തന്ത്രം. കാരണം നിയമസഭാ തെരഞ്ഞെടുപ്പില്‍ ധാരാളം ബിജെപി വോട്ടര്‍മാര്‍ ആംആദ്മിക്ക് വോട്ട് ചെയ്യുമെന്നായിരുന്നു അദേഹത്തിന്റെ വാദം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കെജിരിവാള്‍ റിപ്പോര്‍ട്ട് കാര്‍ഡ് തയ്യാറാക്കി. അത് ഓരോ നിയോജകമണ്ഡലത്തിലെയും 25000 വീടുകളിലാണ് എത്തിച്ചത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പതിനയ്യായിരം വ്യക്തിഗത കാര്‍ഡുകളാണ് പ്രത്യേകം നല്‍കിയത്.

ഇത് അദേഹത്തിന്റെ റേറ്റിങ് ഉയരാനിടയാക്കി. അത് അഞ്ച് വര്‍ഷവും തുടരുന്നതോടെ ബിജെപിയ്ക്ക് കനത്ത തടസമായി മാറുമെന്നായിരുന്നു കണക്കുകൂട്ടല്‍.അമിത്ഷായെയും മോദിയെയും  ഏറ്റവും നന്നായി അറിയാവുന്ന കിഷോറിന് ബിജെപിക്കൊപ്പമുള്ള മത്സരം സൂപ്പര്‍ ഓവറുകളിലേക്ക് എളുപ്പം കൊണ്ടുപോകാന്‍ സാധിച്ചു. 300 എംപിമാരും കാബിനറ്റ് മന്ത്രിമാരും അടക്കം അമിത്ഷാ കളത്തിലിറങ്ങിയപ്പോള്‍ കിഷോറിന്റെ വിജയം വളരെ മധുരമുള്ളതായി പര്യവസാനിച്ചു. ധ്രുവീകരണത്തിന്റെ രാഷ്ട്രീയം മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ സ്ഥാനം പിടിച്ചതും ഹനുമാന്‍ സേനയുടെ വര്‍ഗീയ പ്രസ്താവനകളും കെജിരിവാളിന്റെ പ്രചരണ ലിസ്റ്റില്‍ സ്ഥാനം പിടിച്ചു. ബിജെപി എംപി കെജിരിവാളിനെ തീവ്രവാദിയെന്ന് വിളിച്ചപ്പോള്‍ തന്നെ പ്രതിഷേധം സംഘടിപ്പിക്കാനും പാര്‍ട്ടിശ്രദ്ധിച്ചു.കേന്ദ്രസര്‍ക്കാര്‍ അയോധ്യയില്‍ രാമക്ഷേത്രത്തിനായി പുതിയ ട്രസ്റ്റ്് രൂപീകരിച്ച് വാര്‍ത്തകളില്‍ വീണ്ടും ഇടംനേടാന്‍ ശ്രദ്ധിച്ചപ്പോള്‍ അടുത്ത ദിവസം തന്നെ ആ ഇടങ്ങളിലും കെജിരിവാള്‍ കയറിപ്പറ്റി. എഎപിക്ക് അനുകൂലമായി 'ബിജിലി-പാനി' തിരയിളക്കം എങ്ങിനെ വര്‍ക്ക് ചെയ്യുമെന്ന് കിഷോറിന് കൃത്യമായി അറിയാമായിരുന്നു
 

Latest News