ന്യൂദല്‍ഹി- ദല്‍ഹി വോട്ടെടുപ്പില്‍ മുന്നേറുന്ന ആംആദ്മി പാർട്ടി ആസ്ഥാനത്ത് വിജയം ആഘോഷിക്കാന്‍ ഒരുക്കം. അലങ്കരിച്ച പാർട്ടി ആസ്ഥാനത്തിനു പുറത്ത് അന്തിമ ഫലത്തിനായി നിരവധി പ്രവർത്തകർ കാത്തുനില്‍ക്കുകയാണ്.
ആംആദ്മി പാർട്ടി തിളങ്ങുന്ന വന്‍വിജയമാണ് നേടാന്‍ പോകുന്നതെന്നും അന്തിമ ഫലത്തിനായി കാത്തിരിക്കൂയെന്നും ആപ് നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു.
മുഖ്യമന്ത്രി കെജ് രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും തങ്ങളുടെ മണ്ഡലങ്ങളില്‍ മുന്നേറുകയാണ്. 51 സീറ്റിലാണ് ആപ് ലീഡ് ചെയ്യുന്നത്. ബി.ജെ.പി 19 സീറ്റിലും. കോണ്‍ഗ്രസ് എവിടെയും ലീഡ് ചെയ്യുന്നില്ല.