ന്യൂദല്‍ഹി- ദല്‍ഹി വോട്ടെണ്ണലില്‍ ആംആദ്മി പാർട്ടി മുന്നേറ്റം തുടരുന്നു. ആദ്യ ഫലസൂചനകളില്‍ 53 സീറ്റുകളില്‍ ആം ആദ്മി പാർട്ടിയും 16 സീറ്റുകളില്‍ ബി.ജെ.പിയും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റില്‍ മാത്രമാണ് ലീഡ്. ആം ആദ്മിയില്‍നിന്ന് രാജിവെച്ച് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന മുന്‍ എം.എല്‍.എ അല്‍ക്ക ലംബ ചാന്ദ്നി ചൌക്ക് മണ്ഡലത്തില്‍ പിറകിലാണ്.
ആംആദ്മി വിമതനും ബി.ജെ.പി സ്ഥാനാർഥിയുമായ കപില്‍ മിശ്ര മോഡല്‍ ടൌണ്‍ സീറ്റില്‍ പിന്നിട്ട് നില്‍ക്കുന്നു.