ന്യൂദല്‍ഹി- ദല്‍ഹിയില്‍ 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യം എണ്ണിയ പോസ്റ്റല്‍ വോട്ടുകളില്‍ ആംആദ്മി പാർട്ടിക്കാണ് മുന്‍തൂക്കം. 33 സീറ്റില്‍ ആംആദ്മി പാർട്ടിയും 12 സീറ്റില്‍ ബി.ജെ.പിയും മുന്നിട്ട് നില്‍ക്കുന്നു. കോണ്‍ഗ്രസ് അക്കൌണ്ട് തുറന്നിട്ടില്ല.
ജനങ്ങള്‍ക്കു വേണ്ടി അഞ്ച് വർഷം നന്നായി പ്രവർത്തിച്ചതിനാല്‍ വിജയം ഉറപ്പാണെന്നും തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.
നെഞ്ചിടിപ്പില്ലെന്നും ദല്‍ഹിയില്‍ അധികാരത്തിലെത്തുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി. 55 സീറ്റ് വരെ നേടിയാല്‍ ആരും ഞെട്ടരുതെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹി സീറ്റില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും ഓഖ് ല സീറ്റില്‍ ആംദ്മി പാർട്ടി സ്ഥാനാർഥി അമാനുല്ലാ ഖാനും ലീഡ് ചെയ്യുന്നു. ഹരിനഗർ സീറ്റില്‍ ബി.ജെ.പിയുടെ തജീന്ദർ ബഗ്ഗ പിറകിലാണ്.