Sorry, you need to enable JavaScript to visit this website.

റോക്കറ്റു പോലെ പറന്ന വിമാനം രണ്ടു  മണിക്കൂര്‍ നേരത്തെ ലണ്ടനിലെത്തി 

ലണ്ടന്‍-ഏഴു വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റാണ് യുകെയിലും യൂറോപ്പിലും വീശിയടിക്കുന്നത് എന്നാല്‍ സിയര കൊടുങ്കാറ്റിനെ ലണ്ടനിലേയ്ക്കുള്ള യാത്രയില്‍ പ്രയോജനപ്പെടുത്തി റെക്കോര്‍ഡ് സ്ഥാപിച്ചിരിയ്ക്കുകയാണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനങ്ങള്‍. കാറ്റിന്റെ വേഗതയും ഗതിയും പ്രയോജനപ്പെട്ടതോടെ 1,290 കിലോമീറ്റര്‍ വേഗതയിലാണ് ന്യൂയോര്‍ക്കില്‍നിന്നും ഹിത്രുവിലേയ്ക്ക് പുറപ്പെട്ട വിമാനം പറന്നത്. ഇതോടെ 4.56 മണിക്കൂറുകള്‍ കൊണ്ട് ഹീത്രു വിമാനത്തവളത്തില്‍ ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ബോയിങ് 747 വിമാനം ലാന്‍ഡ് ചെയ്തതു. സാധാരണ ഏഴുമണിക്കൂര്‍ വേണ്ട ഇടത്താണ് ഇത്. ഏറ്റവും വേഗത്തില്‍ ലാക്ഷ്യസ്ഥാനത്തെത്തി ഈ വിമാനം റെക്കോര്‍ഡിട്ടു. രണ്ട് മണിക്കൂറാണ് യാത്രസമയത്തില്‍ കുറവ് വന്നത്. ഈ വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ വീര്‍ജിന്‍ അറ്റ്‌ലാന്‍ഡിക് കമ്പനിയുടെ വിമാനം ഒരുമിനിറ്റ് മാത്രം വൈകി ഹീത്രുവില്‍ ലാന്‍ഡ് ചെയ്തു. ഞായറാഴ്ച ഇതേ കമ്പനിയുടെ മറ്റൊരു വിമാനവും സമാനമായ രീതിയില്‍ ലാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ തിരിച്ച് ന്യൂയോര്‍ക്കിലേക്കുള്ള യാത്ര വിമാനങ്ങളെ സംബന്ധിച്ചിടത്തോളം ശ്രമകരമാണ് കാറ്റിനെതിരെ സഞ്ചരിച്ച് ന്യുയോര്‍ക്കിലെത്താന്‍ രണ്ട് മണിക്കൂറോളം അധികം സമയമെടുക്കും.

Latest News