മുംബൈ- ദക്ഷിണ അമേരിക്കയിലെ കൊടുമുടിയായ അകൊന്‍കാഗ്വ കീഴടക്കി ഇന്ത്യക്കാരി. മഹാരാഷ്ട്രയിലെ സ്വദേശിനിയായ കാമ്യ കാര്‍ത്തികേയന്‍ എന്ന പന്ത്രണ്ടുകാരിയാണ് അകൊന്‍കാഗ്വ കീഴടക്കിയത്. ഇതോടെ പര്‍വതാരോഹണം നടത്തിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡ് കാമ്യ സ്വന്തമാക്കി. ഏഷ്യക്ക് പുറത്തുള്ള ഏറ്റവും വലിയ കൊടുമുടിയാണ് അകൊന്‍കാഗ്വ.
അര്‍ജന്റീനയിലെ ആന്‍ഡീസ് പര്‍വതനിരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് അകൊന്‍കാഗ്വ. ഫെബ്രുവരി ഒന്നിനാണ് കാര്‍ത്തികേയനും മകള്‍ കാമ്യയും ദക്ഷിണ അമേരിക്കന്‍ കൊടുമുടിയായ അകൊന്‍കാഗ്വയിലെത്തിയത്. വര്‍ഷങ്ങളായുള്ള തയ്യാറെടുപ്പുകളും കായികപരിശീലനവും നടത്തിയതിനു ശേഷമാണ് കാമ്യ ഈ സാഹസിക നേട്ടം കൈവരിച്ചിരിക്കുന്നത്. നേവി ചില്‍ഡ്രന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കാമ്യ, ഫെബ്രുവരി ഒന്നിനാണ് 6,962 മീറ്റര്‍ ഉയരമുള്ള പര്‍വതത്തിന് മുകളില്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണ നിറം ചൂടിയത്. വര്‍ഷങ്ങളായുള്ള ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകള്‍, സാഹസിക കായികരംഗത്തെ പതിവ് പങ്കാളിത്തം, മനോധൈര്യം, എന്നിവയാണ് ഈ അപൂര്‍വ നേട്ടം കൈവരിക്കുന്നതിന് കാമ്യയെ സഹായിച്ചത്. ഇന്ത്യന്‍ നേവി കമാന്‍ഡര്‍ എസ്. കാര്‍ത്തികേയന്റേയും അധ്യാപികയായ ലാവന്യയുടേയും മകളാണ് കാമ്യ.