Sorry, you need to enable JavaScript to visit this website.

 അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്; കെപിഎ മജീദിനെതിരെ ഷഹല ഷെറിന്റെ മാതൃസഹോദരി


കല്‍പ്പറ്റ- ഷഹല ഷെറിന്‍ വിഷയത്തില്‍ കെപിഎ മജീദ് നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഷഹലയുടെ മാതൃസഹോദരിയും മാധ്യമപ്രവര്‍ത്തകരുമായ ഫസ്‌ന ഫാത്തിമ.തങ്ങളുടെ മകളെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും അത് എന്ത് ലാഭത്തിന്റെ പേരിലായാലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഷഹല പറയുന്നു. അവള്‍ ആര്‍ക്കും ആരുമല്ലാതിരിക്കാം,ഏതോ ഒരു കുട്ടിയുമായിരിക്കാം,പക്ഷേ ഞങ്ങള്‍ക്ക് ഞങ്ങളുടെ ജീവനാണെന്നും ഫസ്‌ന ഫാത്തിമ പറയുന്നു. ഏതോ ഒരു കുട്ടി പാമ്പ് കടിയേറ്റ് മരിച്ച ശേഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ മാളം തപ്പി നടക്കുകയാണ് അധ്യാപകരെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പരിഹസിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഫസ്‌നയുടെ പ്രതികരണം.

Latest News