ന്യൂദല്‍ഹി- പാര്‍ട്ടിയുടെ എല്ലാ അംഗങ്ങളും നാളെ രാജ്യസഭയില്‍ ഹാജാരാകണമെന്ന് ബി.ജെ.പി നേതൃത്വം വിപ്പ് പുറപ്പെടുവിച്ചു. മൂന്ന് വരിയുള്ള കുറിപ്പില്‍ രാജ്യസഭയിലെ അംഗങ്ങളെല്ലാം എത്തണമെന്ന് നിര്‍ദേശിച്ചു. വളരെ പ്രാധാന്യമേറിയ നിയമ നിര്‍മാണം നടക്കുന്നതിനാലാണ് രാജ്യസഭാ അംഗങ്ങള്‍ സന്നിഹിതരായിരിക്കണമെന്ന് നിര്‍ദേശിച്ചത്. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമല്ല. നാളെയാണ് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നത്. നോട്ട് നിരോധനം പോലുള്ള ഞെട്ടിക്കുന്ന തീരുമാനങ്ങള്‍ ഓര്‍മയിലുള്ളവരാണ് പലരും.