അലീഗഢ്- ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ആക്ഷേപകരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത ഡോ. കഫീല്‍ ഖാന് ജാമ്യം.
അലീഗഢ് സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജനുവരി 29ന് മുംബൈയില്‍ വെച്ചാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിയില്‍ വിവാദ പ്രസംഗം നടത്തിയെന്നാണ് ആരോപണം. മുംബൈയില്‍ സി.എ.എ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത ശേഷം കേരളത്തിലേക്ക് വരാനിരിക്കെയായിരുന്നു അറസ്റ്റ്. 60,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ നിരുപാധികമാണ് കോടതി ജാമ്യം അനുവദിച്ചത്.