കോഴിക്കോട്- കൂടത്തായി കൊലപാതക കേസില്‍ ആറാമത്തെ കുറ്റപത്രവും സമര്‍പ്പിച്ചു. 1073 പേജുള്ള കുറ്റപത്രത്തില്‍ 125 സാക്ഷികളും 75 രേഖകളുമാണ് ഉള്ളത്. അന്നമ്മ കൊലക്കേസാണിത്. ജോളി അന്നമ്മയെ കൊല്ലാന്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉണ്ടായിരുന്നതെന്ന് കുറ്റപത്രം പറയുന്നു. ബികോം ബിരുദധാരിയായ ജോളിയെ ജോലിക്ക് പോകാന്‍ അന്നമ്മ നിര്‍ബന്ധിച്ചിരുന്നു. ബിരുദാനന്തര ബിരുദമെടുക്കാനും പറഞ്ഞിരുന്നു.അന്നമ്മയുടെ ശല്യം സഹിക്കവയ്യാതെ പിജി പഠിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് ജോളി വീട്ടില്‍ നിന്ന് മാറിനിന്നുവെന്നും അന്വേഷണ തലവന്‍ പറയുന്നു.
ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ചതും പൊന്നാമറ്റം തറവാടിന്റെ അധികാരം അന്നമ്മയില്‍ നിന്ന് അധികാരം പിടിച്ചെടുക്കാനുമാണ് കൊല ആസൂത്രണം ചെയ്തത്. ആട്ടിന്‍സൂപ്പില്‍ ഡോഗ് കില്‍ വിഷം നല്‍കിയെങ്കിലും ആദ്യശ്രമം തന്നെ പരാജയപ്പെട്ടു.എന്നാല്‍ അടുത്ത ശ്രമത്തില്‍ അവര് കൊല്ലപ്പെടുകയായിരുന്നുവെന്ന് കുറ്റപത്രം പറയുന്നു.