റാസല്‍ ഖൈമ- വാദി ഗലീലയിലെ ഉയര്‍ന്ന പര്‍വതത്തില്‍ ട്രക്കിംഗിനിടെ തളര്‍ന്നു വീണ എമിറാത്തി യുവതിയെ റാസല്‍ഖൈമ പോലീസിന്റെ വ്യോമവിഭാഗം രക്ഷിച്ചു.
ഗുരുതരമായി തളര്‍ന്നുപോയ സ്ത്രീയെക്കുറിച്ച് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിക്കുകയായിരുന്നുവെന്ന് എയര്‍ വിംഗ് വിഭാഗം മേധാവി ഗ്രൂപ്പ് കമാന്‍ഡര്‍ സയീദ് അല്‍ യമഹി പറഞ്ഞു.
വെറും 15 മിനിറ്റിനുള്ളില്‍ റിപ്പോര്‍ട്ടുചെയ്ത സ്ഥലത്തേക്ക് ഒരു ചോപ്പര്‍ അയച്ചു. ചികിത്സക്കും വൈദ്യസഹായത്തിനുമായി ഇവരെ ആശുപത്രിയിലേക്ക് നേരെ കൊണ്ടുപോയി.
ഉയര്‍ന്ന പര്‍വ്വതങ്ങളില്‍ കയറുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും ആവശ്യമായ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കുകയും വേണമെന്ന് പോലീസ് ഓര്‍മിപ്പിച്ചു.