Sorry, you need to enable JavaScript to visit this website.

സംഘപരിവാര്‍ നോട്ടീസ് വിതരണം; സ്കൂളില്‍ നാട്ടുകാരുടെ പ്രതിഷേധം

തിരുവനന്തപുരം- സംഘപരിവാര്‍ അനുകൂല  നോട്ടീസ് സ്കൂളില്‍ വിതരണം ചെയ്തതിനെ തുടര്‍ന്ന് രക്ഷിതാക്കളുടെ പ്രതിഷേധം. അഴീക്കോട് ഗവണ്‍മെന്റ് യു.പി സ്കൂളിലാണ് നോട്ടീസ് വിതരണം ചെയ്ത അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചത്.

മാത്ത്സ് അധ്യാപികയായ രാജലക്ഷ്മിയാണ് സ്കൂളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തത്. കണക്ക് പഠിക്കാന്‍ എളുപ്പവഴികള്‍ എന്ന് പറഞ്ഞാണ് ലഘുലേഖകള്‍ വിതരണം ചെയ്തത്. എന്നാല്‍ സംഘപരിവാര്‍ അനുകൂല ലഘുലേഖകളാണ് ഇതെന്ന് രക്ഷിതാക്കളും നാട്ടുകാരും ആരോപിക്കുന്നു.

 

സ്കൂളില്‍ ഇത് ആദ്യത്തെ സംഭവമല്ലെന്ന്  പിടിഎ അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു. നേരത്തെയും പഠിക്കാന്‍ എളുപ്പവഴികള്‍ എന്ന പേരില്‍ സംഘപരിവാര്‍ അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്തുവെന്ന് പറയുന്നു.

Latest News