Sorry, you need to enable JavaScript to visit this website.

ഹിന്ദുത്വം തെളിയിക്കാന്‍ പതാക മാറ്റേണ്ട കാര്യമില്ലെന്ന് ശിവസേന

മുംബൈ- ഹിന്ദുത്വ തെളിയിക്കാന്‍ ശിവസേനക്ക് പതാക മാറ്റേണ്ട കാര്യമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്) നേതാവ് രാജ് താക്കറെ സംസ്ഥാനത്ത് ഹിന്ദുത്വ രാഷ്ട്രീയ അജണ്ട ഉയര്‍ത്തിക്കൊണ്ടുവരുന്ന പശ്ചാത്തലത്തിലാണ് ഉദ്ദവ് താക്കറെയുടെ പ്രസ്താവന. സി.എ.എക്കെതിരെ സമരം ചെയ്യുന്നവരെ കല്ലെറിയുമെന്ന് രാജ് താക്കറെ പ്രസ്താവിച്ചിരുന്നു.
ബി.ജെ.പിയല്ല ഹിന്ദുത്വ പതാകവാഹകരെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടി ജനപ്രതിനിധികളുടേയും ജില്ലാ പ്രസിഡന്റുമാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Latest News